X

ലോറി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

കൊയിലാണ്ടിയില്‍ ലോറി ആക്രമിച്ച് െ്രെഡവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. തിക്കോടി എഫ്.സി.ഐയില്‍നിന്ന് അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ചുവട്ടില്‍വെച്ച് കരിങ്കല്ലുകൊണ്ട് ഗ്ലാസെറിഞ്ഞുതകര്‍ക്കുകയും െ്രെഡവറെ ആക്രമിക്കുകയുമായിരുന്നു.

നന്തി കുറൂളിക്കുനി വിപിനെയാണ് (32) അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ നന്തി ഒറ്റക്കണ്ടത്തില്‍ രോഹിതിനെ (27) പൊലീസ് അന്വേഷിച്ച് വരികയാണ്. നിരവധി കേസുകളിലുള്‍പ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വിപിനെ കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റ ലോറി െ്രെഡവര്‍ മുഹമ്മദ് നിസാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk14: