X
    Categories: Culture

ബാബരി കേസ്: ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചു


ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ഭരണഘടനാ ബെഞ്ച് പുന: സ്ഥാപിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീറും, അശോക് ഭൂഷണുമാണ് അഞ്ചംഗ ബെഞ്ചിലെ പുതിയ അംഗങ്ങള്‍. അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ ബാബരി കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങിന് വേണ്ടി ജസ്റ്റിസ് യു.യു ലളിത് ഹാജരായിരുന്നു.
കേസ് പരിഗണനക്ക് വന്നപ്പോള്‍ മുസ്്‌ലിം സംഘടനകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസ് യുയു ലളിത് നേരത്തെ ബെഞ്ചില്‍ നിന്നും പിന്മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് എന്‍വി രമണയെയും ഒഴിവാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്മാരായ എസ്.എ ബോബ്‌ഡേ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഇനി കേസ് പരിഗണിക്കുക. കേസ് ജനുവരി 29 ന് പരിഗണിക്കും. അന്തിമ വാദം കേള്‍ക്കുന്ന തീയതിയും സമയ ക്രമവും അന്നേ ദിവസം തീരുമാനിക്കും. കേസുമായി ബന്ധപ്പെട്ട് 16 ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും, 15 പെട്ടികള്‍ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.

chandrika: