X

ബാലിസ്റ്റിക് മിസൈല്‍ മാറ്റിനിര്‍ത്തി ഉത്തരകൊറിയന്‍ സൈനിക പരേഡ്

 

പ്യോങ്യാങ്: ഉത്തരകൊറിയയുടെ 70-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചില്ല. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധമാണെന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരേഡില്‍നിന്ന് മാറ്റിനിര്‍ത്തിയത്.
അമേരിക്കയെ പ്രകോപിപ്പിക്കാതിരിക്കാന്‍ കിം ബോധപൂര്‍വ്വം നടത്തുന്ന നീക്കം കൂടിയാണിത്. ട്രംപ്-കിം കൂടിക്കാഴ്ചക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു. അനുരഞ്ജന ചര്‍ച്ചകള്‍ ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണെങ്കിലും പ്രതീക്ഷയുണ്ടെന്നാണ് ഇരുപക്ഷത്തിന്റെ അവകാശവാദം. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നടന്ന സൈനിക പരേഡ് പതിവിലേറെ വര്‍ണാഭമായിരുന്നു.

chandrika: