X
    Categories: main stories

ബിഹാര്‍ മഹാസഖ്യം തിരിച്ചുപിടിക്കുന്നു; ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഹാസഖ്യം തിരിച്ചുവരുന്നു. 116 സീറ്റുകളില്‍ ഇപ്പോള്‍ മഹാസഖ്യം ലീഡ് ചെയ്യുകയാണ്. എന്‍ഡിഎയുടെ ലീഡ് നില 119 സീറ്റുകളിലേക്ക് ചുരുങ്ങി. 76 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ആര്‍ജെഡി ബിജെപിയെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

വോട്ടണ്ണല്‍ പൂര്‍ത്തിയാവാന്‍ അര്‍ദ്ധരാത്രിയാവുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വോട്ടെണ്ണുന്നതുകൊണ്ടാണ് സമയം വൈകുന്നത്. നേരത്തെ പിന്നിട്ടു നിന്ന മഹാസഖ്യം തിരിച്ചുവരുന്നതോടെ ഇനി എണ്ണാനുള്ള സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.

33 സീറ്റുകളില്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം ലീഡ് നില ആയിരം വോട്ടുകളില്‍ താഴെയാണ്. ഇത് ഏത് നിമിഷവും മാറിമറിയാന്‍ സാധ്യതയുള്ളതിനാല്‍ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: