X

പീഡന കേസ്‌: ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന ഇന്ന്

മകന്റെ പിറന്നാള്‍ ബിനോയി കോടിയേരി ആഘോഷിക്കുന്നതായി കാണിച്ച് കഴിഞ്ഞ യുവതി പുറത്തുവിട്ട ചിത്രം

യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടിയായി ഇന്ന് ഡി.എന്‍.എ പരിശോധന. പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തനിക്കെതിരെയുളള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലായിലാണ് ഡി.എന്‍.എ പരിശോധന നടത്തി രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം.പീഡന പരാതി സംബന്ധിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കുവാന്‍ ബിനോയ് കോടിയേരി തയാറാകുന്നില്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രക്തസാമ്പിള്‍ എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍, നല്‍കുവാന്‍ തയാറാണെന്നാണ് ബിനോയ് പറഞ്ഞത്. പരിശോധന ഫലം മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എട്ട് വയസുകാരന്റെ പിതൃത്വനിര്‍ണയത്തിനാണ് ഡി.എന്‍.എ പരിശോധന. നേരത്തെ രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയ് സമ്മതമറിയിച്ചെങ്കിലും പിന്നീട് ആരോഗ്യകാരണം പറഞ്ഞ് സാവകാശം തേടുകയായിരുന്നു. പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് അന്വേഷണസംഘത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കേസില്‍ പരാമര്‍ശിച്ചിരിക്കുന്ന യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന ആവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. യുവതിയുടെ അഭിഭാഷകന്‍ ബിനോയ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. ഇതില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ബിനോയ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

chandrika: