X

ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് ഘാന പരിസ്ഥിതി മന്ത്രി

പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘സ്വിച്ച് ആഫ്രിക്ക ഗ്രീന്‍ പദ്ധതി’യുടെ ഭാഗമായാണ് നിര്‍ണായകമായ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര വികസനം മുന്‍നിര്‍ത്തി ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രമുഖ വ്യവസായികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.

ഘാനയില്‍ പ്ലാസ്റ്റിക്ക് നിരോധിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനുത്തരമായാണ് ഫ്രിംപോങ് ബോട്ടെങ് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചത്.

വ്യത്യസ്ത രാഷ്ട്രങ്ങള്‍ക്കിടയില്‍ ഹരിത വാണിജ്യ വികസനമെന്ന നയരൂപീകരണവും മതിയായ നിയമനിര്‍മാണവും ഇതിന്റെ ഭാഗമായി നടത്താനാണുദ്ദേശിക്കുന്നത്. ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു. ‘ഇതൊരു സ്മ്പൂര്‍ണ്ണ പരിഹാരമാണെന്ന് പറയാനാവില്ല. നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: