X
    Categories: Video Stories

അടുത്ത വര്‍ഷം മുതല്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍

അത്‌ലറ്റിക്‌സില്‍ നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്‌ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്.

കാല്‍പ്പന്തു കളിയോടുള്ള പ്രണയം പലതവണ തുറന്നു പറഞ്ഞിട്ടുള്ള ജമൈക്കന്‍ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ്. ഓള്‍ഡ് ട്രഫോഡില്‍ യുനൈറ്റഡ് ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുമുണ്ട്. അമേച്വര്‍ തലത്തില്‍ കളിക്കുമ്പോള്‍ സ്‌ട്രൈക്കറായാണ് ബോള്‍ട്ട് തിളങ്ങാറുള്ളത്.

‘ട്രാക്ക് ആന്റ് ഫീല്‍ഡില്‍ നിന്ന് വിരമിച്ചതിനാല്‍ ഇനി ഫുട്‌ബോള്‍ കളിക്കാനാണ് ആഗ്രഹം. അനേകം ക്ലബ്ബുകളുമായി സംസാരിക്കുന്ന വിവരം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റില്‍ ഹാംസ്ട്രിങ് പരിക്കേറ്റതിനാല്‍ അപ്പോള്‍ പരിശീലനം തുടങ്ങാന്‍ കഴിഞ്ഞില്ല. 2018-ല്‍ സജീവമായി കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.’ എട്ട് ഒളിംപിക് സ്വര്‍ണവും 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും നേടിയ ജമൈക്കന്‍ താരം വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: