X

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ഇ-മെയില്‍ വഴി സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് രാവിലെ 10:50നാണ് സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് ഇമെയില്‍ സന്ദേശം ലഭിച്ചത്. മുന്‍കരുതല്‍ എന്ന നിലയിലാണ് സ്‌കൂള്‍ ഒഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ വന്‍ജനക്കൂട്ടം തടിച്ചുകൂടിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്ന് സന്ദേശം ലഭിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.

ഇതാദ്യമായല്ല സ്‌കൂളിലേക്ക് ബോംബ് ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അജ്ഞാനില്‍ നിന്ന് സമാനമായ ഇമെയില്‍ ലഭിച്ചിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമായി സ്‌കൂളില്‍ പരിശോധന നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

webdesk13: