X

ഇടി മേരി

 

ഹോചിമിന്‍ സിറ്റി: അഞ്ചു തവണ ലോക ചാമ്പ്യനായ ബോക്‌സിങ് താരം മേരി കോമിന് കരിയറിലെ അഞ്ചാമത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം. വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ കിങ് ഹ്യാങ് മിയെ 5-0 ന് ഇടിച്ചിട്ടാണ് മണിപ്പൂര്‍ സ്വദേശിനിയായ മേരി ചരിത്ര നേട്ടം കുറിച്ചത്. 57 കിലോ വിഭാഗം ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സോണിയ ലാഥര്‍ തോല്‍വി വഴങ്ങി.
ഒരു വര്‍ഷത്തിലധികം ബോക്‌സിങില്‍ നിന്നു വിട്ടുനിന്ന ശേഷം വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ തിരിച്ചുവരവ് നടത്തിയ മേരി കോം സ്വപ്‌നതുല്യമായ മികവ് പുലര്‍ത്തിയാണ് 2014-നു ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണം സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം തന്റെ പ്രിയ വിഭാഗമായ 48 കിലോയില്‍ മത്സരിച്ച അവര്‍ സെമിയില്‍ ജപ്പാന്റെ സുബാസ കൊമുറയെയും 5-0 ന് കീഴടക്കിയിരുന്നു.
2012 ലണ്ടന്‍ ഒളിംപിക്‌സില്‍ 51 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ മേരി കോം ഇത് മൂന്നാം തവണയാണ് 48 കിലോ #ൈവെയ്റ്റില്‍ ഏഷ്യന്‍ കിരീടം നേടുന്നത്. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇതിനു മുമ്പ് അവര്‍ അവസാനമായി സ്വര്‍ണം നേടിയത്.

chandrika: