X

വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടു വാഹനം നിര്‍ത്താതെ പോയി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പ്രതി പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. പറമ്പില്‍ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം എട്ടിന് വള്ളുവമ്പ്രം അത്താണിക്കല്‍ എം ഐ സി പടിക്കലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അതിവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. തലയ്ക്കും, കാലിനും ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

 

webdesk14: