X

അവധിക്കു പോകുന്നവര്‍ക്ക് കാര്‍ സൂക്ഷിക്കാന്‍ സൗകര്യം

മസ്‌കത്ത്: അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക സൗകര്യം. റൂവി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ നജീബ് റഹ്്മാനാണ് നാട്ടില്‍ പോകുന്നവര്‍ക്ക് ഏറെ പ്രശ്‌നം സൃഷ്ടിച്ചിരുന്ന പ്രശ്‌നത്തിന് പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.കാര്‍ കെയര്‍ എന്ന പേരിലുള്ള ഗാരേജ് റൂവിയിലെ ഒ.സി സെന്ററില്‍ (രണ്ടാം നില) ആണ് സജീകരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ തുക ചെലവാകും. തിരിച്ചെത്തുമ്പോഴേക്ക് കാര്‍ പൊടിനിറഞ്ഞ് വൃത്തികേടാകുകയും ചെയ്യും. അനധികൃതമായി എവിടെയെങ്കിലും പാര്‍ക്ക് ചെയ്താല്‍ വന്‍തുക പിഴയും ലഭിക്കും. വീടിനു സമീപത്തു തന്നെ കാര്‍ നിര്‍ത്തിയിട്ടാല്‍ നശിപ്പിക്കപ്പെടാനോ മോഷ്ടിക്കാനോ സാധ്യതയുണ്ട്.

മസ്‌കത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ കാര്‍ ഗാരേജില്‍ ഉപേക്ഷിക്കാം. എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്ര സൗകര്യങ്ങള്‍ റഹ്്മാന്‍ വാഗ്ദാനം ചെയ്യുന്നു.ഞങ്ങള്‍ നല്ലൊരു സേവനമാണ് നല്‍കുന്നത്. വിദൂരത്തായിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന സേവനമാണിത്. യൂസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രത്തിലെ മാനേജറാണ് ഇദ്ദേഹം. ഒമാനില്‍ നിന്നും പുറത്തു പോകുന്ന പലരും പാര്‍ക്കിംഗിനെ കുറിച്ച് പരാതിപ്പെടാറുണ്ട്. ആറു മാസം മുന്‍പ് കാര്‍ കെയര്‍ തുടങ്ങിയ ശേഷം പിന്നീട് വളര്‍ച്ച മാത്രമാണുണ്ടായത്. 200 കാറുകള്‍ക്ക് ഒരേ സമയം നിര്‍ത്തിയിടാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാടാതെ ബാറ്ററി കേടാകാതിരിക്കാന്‍ ഇടക്കിടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യും. ഇടപാടുകാര്‍ തിരിച്ചെത്തുമ്പോള്‍ കാര്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്യും.

chandrika: