X

യുവെ റെഡി

മിലാന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന പട്ടം റയല്‍ മാഡ്രിഡില്‍ നിന്നും പിടിച്ചുപറിക്കാനായി തങ്ങള്‍ റെഡിയാണെന്ന് യുവന്തസ് പരിശീലകന്‍ മാസിമിലാനോ അല്‍ഗേരി. ഇന്നലെ സിരിയ എ യിലെ അവസാന മല്‍സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളോഗ്നയെ 3-1ന് തരിപ്പണമാക്കിയാണ് യുവെ കരുത്ത് കാട്ടിയത്. നേരത്തെ തന്നെ സിരിയ എ കിരീടം സ്വന്തമാക്കിയതിനാല്‍ അവസാന മല്‍സരത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. എങ്കിലും റെഗുലര്‍ സംഘത്തെ തന്നെ രംഗത്തിറക്കിയാണ് കോച്ച് മല്‍സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയത്.

കാര്‍ഡിഫില്‍ ജൂണ്‍ 3ന് നടക്കുന്ന കലാശ മല്‍സരത്തില്‍ എല്ലാവരും സാധ്യത കല്‍പ്പിക്കുന്നത് റയലിനാണെങ്കിലും അവരെ അട്ടിമറിക്കാനുള്ള കരുത്ത് തന്റെ ടീമിനുണ്ടെന്നാണ് കോച്ച് പറയുന്നത്. അതേ സമയം സീരി എ സീസണിലെ അവസാന മത്സരങ്ങളില്‍ ഇന്റര്‍ മിലാനും ടോറിനോക്കും വന്‍ജയം. എഡര്‍ മാര്‍ട്ടിന്‍സിന്റെ ഇരട്ട ഗോള്‍ മികവില്‍ ഇന്റര്‍ ഉദിനീസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകര്‍ത്തപ്പോഴള്‍ സസ്സോളോക്കെതിരെ 5-3 നായിരുന്നു ടോറിനോയുടെ ജയം. ഫിയറന്റീനയും പെസ്‌കാരയും 2-2 സമനില പാലിച്ചപ്പോള്‍ ക്രോറ്റോണ്‍ ലാസിയോയെയും പാലര്‍മോ എംപോളിയെയും വീഴ്ത്തി. അതേസമയം, സീസണിലെ അവസാന മത്സരത്തില്‍ എ.സി മിലാന്‍ കാഗ്ലിയാരിയോട് തോറ്റു.

chandrika: