X

നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ചെഗുവേരയെ വധിച്ചയാള്‍ക്ക് കാഴ്ച്ചശക്തി തിരിച്ചുനല്‍കി ക്യൂബ

ചെഗുവേരയെ വെടിവെച്ചുകൊന്ന ബൊളിവീയന്‍ സേനാംഗത്തിന് കാഴ്ച്ചശക്തി തിരികെ നല്‍കി ക്യൂബ. മരിയാന്‍ ടെറാന്‍ എന്ന സൈനികനാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ കാഴ്ച്ചശക്തി തിരിച്ചു നല്‍കിയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങളുടെ വിപ്ലവ നായകനെ വെടിവെച്ചുകൊന്നയാള്‍ക്ക് കാഴ്ച്ചശക്തി നല്‍കി മാതൃകയാവുകയാണ് ക്യൂബന്‍ ജനത.

വെനിസുലയുടെ സഹായത്തോടെ ക്യൂബന്‍ ഡോക്ടര്‍മാര്‍ നടത്തിയ ഓപ്പറേഷനാണ് മരിയാന്റെ കാഴ്ച്ചശക്തി തിരിച്ചുനല്‍കിയത്. ഓപ്പറേഷന്‍ മിറക്കിള്‍ എന്ന അന്താരാഷ്ട്ര ആരോഗ്യ ക്യാമ്പ് പദ്ധതിയുടെ ഭാഗമായാണ് മരിയോ ടെറാന്റെ ചികിത്സയും നടന്നത്. കഴിഞ്ഞ വര്‍ഷമാണ് മരിയാന്റെ മകന്‍ ഒരു കത്തിലൂടെ ഇത് പുറംലോകത്തെത്തിച്ചത്. ഈ വിവരം ലോകമെമ്പാടും എത്തിച്ചതും ക്യൂബന്‍ സര്‍ക്കാരായിരുന്നു.

നാല് ദശകങ്ങള്‍ക്കുമുമ്പ് മരിയാന്‍ ടെററര്‍ ഒരു സ്വപ്‌നത്തേയും ആശയത്തേയും തകര്‍ത്തു. ചെ വീണ്ടും വിജയിച്ചിരിക്കുന്നുവെന്നാണ് ഗ്രാന്‍ഡ്മ ദിനപത്രം ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. 1967ല്‍ ബൊളീവിയയിലെ വാലഗ്രേഡില്‍ സിഐഎ ചാരന്മാരുടെ സഹായത്തോടെയാണ് ബൊളീവിയന്‍ സൈന്യം ചെഗുവേരയെ പിടികൂടുന്നത്. അന്ന് ചെയെ കൊല്ലാന്‍ സ്വയം സന്നദ്ധനായാണ് മരിയന്‍ ടെറാന്‍ മുന്നോട്ടു വന്നത്.

Web Desk: