X

ചന്ദ്രനില്‍ പതാക നാട്ടി ചൈന; ലോകത്തെ രണ്ടാമത്തെ രാഷ്ട്രം

ബീജിങ്: ചന്ദ്രോപരിതലത്തില്‍ അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഭൂമിയില്‍ നിന്നുള്ള പതാക. ചൈനയുടെ പഞ്ചനക്ഷത്രാങ്കിത രക്തപതാകയാണ് ചൈനയില്‍ സ്ഥാപിതമായത്. ചൈനയുടെ നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.

ചാന്ദ്രഗവേഷണത്തിന് അയച്ച ചന്‍ഗെ-5 ബഹിരാകാശ വാഹനമാണ് ചൈനയുടെ പതാക നാട്ടിയത്. നേരത്തെ നടന്ന ചൈനയുടെ രണ്ട് ചാന്ദ്രദൗത്യവും അവിടെ പതാക സ്ഥാപിച്ചിരുന്നില്ല. രണ്ട് മീറ്റര്‍ വീതിയും 90 സെന്റീമിറ്റര്‍ ഉയരവുമുള്ള, ഒരു കിലോ ഭാരം വരുന്ന പതാകയാണ് സ്ഥാപിച്ചിട്ടുള്ളത്.

1969ല്‍ അപ്പോളോ 11 ദൗത്യത്തിലാണ് യുഎസ് ചന്ദ്രനില്‍ രാജ്യത്തിന്റെ ദേശീയ പതാക സ്ഥാപിച്ചിരുന്നത്. 1972വരെ തുടര്‍ച്ചയായി അഞ്ചു പതാകകള്‍ യുഎസ് ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്.

പതാകകള്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നുണ്ട് എന്ന് 2012ല്‍ നാസ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൂര്യപ്രകാശത്താല്‍ പതാകയുടെ നിറം ഇല്ലാതായിപ്പോയിരിക്കാം എന്നാണ് വിദഗദ്ധര്‍ പറയുന്നത്.

Test User: