X

കോടികള്‍ വിലമതിക്കുന്ന സ്വത്ത് മകന് വേണ്ട: പുതിയൊരാളെ തേടി ചൈനീസ് കോടീശ്വരന്‍

ബീജിങ്: കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മകന് വേണ്ടാത്തതിനാല്‍ പുതിയൊരാളെ തേടുകയാണ് ചൈനയില്‍ നിന്നൊരു കോടീശ്വരന്‍. 92 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയെ തേടിയാണ് വാങ് ജിയാന്‍ലിന്‍ എന്ന കോടീശ്വരന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ബിസിനസ് നോക്കിനടത്താന്‍ കഴിയുന്ന പ്രൊഫഷണല്‍ മാനേജര്‍മാരെയാണ് ജിയാന്‍ലില്‍ തേടുന്നത്. ചൈനയിലെ ദാലിയന്‍ വാന്‍ഡ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജിയാന്‍ലിന്‍.

ഷോപ്പിങ് മാള്‍, തീംപാര്‍ക്ക്, സ്‌പോര്‍ട്‌സ് ക്ലബ്ബ്, തിയേറ്റര്‍ തുടങ്ങിയ വന്‍ ബിസിനസ് സാമ്രാജ്യമാണ് ജിയാന്‍ലിന്റെ കമ്പനി കൈകാര്യം ചെയ്യുന്നത്. പിന്തുടര്‍ച്ചാവകാശിയാവാന്‍ മകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഡംബര ജീവിതം നയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് മറ്റൊരാളെ തേടുന്നതെന്ന് ജിയാന്‍ലാല്‍ പറഞ്ഞു.യുവാക്കള്‍ക്ക് അവരുടെതായ അഭിരുചികളും താല്‍പര്യങ്ങളുണ്ടാവാം, അതുകൊണ്ട് ബിസിനസ് സംബന്ധമായി താല്‍പര്യങ്ങളുള്ളവരെയാണ് തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 
ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ പുതുമയുള്ള കാര്യമല്ല. ചൈനയില്‍ 80 ശതമാനം ആളുകള്‍ക്കും പാരമ്പര്യ തൊഴിലിനോട് താല്‍പര്യമില്ലെന്ന് ഈയിടെ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. മാനസിക സമ്മര്‍ദ്ദമുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇവരെ പിന്തിരിപ്പിക്കുന്നതെന്നാണ് സര്‍വെ കണ്ടെത്തുന്നത്. 1988ല്‍ ചെറുകിട സംരംഭങ്ങളുമായി തുറമുഖ നഗരമായ ദാലിയനിലാണ് വാന്ദ എന്ന കമ്പനി ആരംഭിക്കുന്നത്.

പടിപടിയായാണ് കമ്പനിയുടെ വളര്‍ച്ച. ജിയാന്‍ലില്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ചൈനീസ് പ്രൊജക്ടില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഹോളിവുഡിലേക്കാണ് ജിയാന്‍ലില്‍ ഇപ്പോള്‍ കണ്ണുവെക്കുന്നത്. അമേരിക്കയിലെ ഡിര്‍ക്ക് ക്ലാര്‍ക്ക് പ്രൊഡക്ഷന്‍ കമ്പനി സ്വന്തമാക്കാനുളള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം.

chandrika: