X

പരിഹാസപൂര്‍വമായ മറുപടി; അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് നിന്ന് പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച മുന്‍ എം.എല്‍.എയും എം.പിയുമായി എ.പി.അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
സംഭവത്തില്‍ വിശദീകരണം ചോദിച്ച അബ്ദുള്ളകുട്ടിയില്‍ നിന്നും പരിഹാസപൂര്‍വമായ മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു വരികയാണ്. ഈ സാഹചര്യത്തിലാണ് അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

chandrika: