X
    Categories: Health

കോവിഡ് ഇനി മണത്ത് കണ്ടുപിടിക്കാം!

ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടോ എന്ന് മണത്ത് കണ്ടു പിടിക്കാന്‍ പട്ടികള്‍ക്ക് കഴിയുമെന്ന് പുതിയ പഠനം. നമ്മുടെ കൈയിടുക്കിലെ വിയര്‍പ്പ് മണത്ത് നോക്കി പരിശീലനം ലഭിച്ച പട്ടികള്‍ക്ക് കോവിഡ് ബാധിതനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് പ്ലസ് വണില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു.

177 പേരെ ഉള്‍പ്പെടുത്തിയാണ് ഇതിനായി പഠനം നടത്തിയത്. ഇതില്‍ 95 പേര്‍ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരും 82 പേര്‍ ലക്ഷണങ്ങളില്ലാത്തവരും പോസിറ്റീവ് ആകാത്തവരും ആയിരുന്നു. ഇവരുടെ കയ്യിടുക്കിലെ വിയര്‍പ്പാണ് പരിശീലനം നേടിയ ആറ് നായ്ക്കളെ കൊണ്ട് മണപ്പിച്ചത്. ഇവരില്‍ മൂന്ന് നായ്ക്കള്‍ സ്‌ഫോടക വസ്തുക്കള്‍ മണത്ത് കണ്ടെത്താന്‍ പരിശീലനം നേടിയവരാണ്. രണ്ട് നായ്ക്കള്‍കോളന്‍ കാന്‍സര്‍ മണത്ത് കണ്ടു പിടിക്കുന്നവരും ഒരു നായ് തിരച്ചിലിനും രക്ഷാപ്രവര്‍ത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നതുമാണ്.

കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുടെ വിയര്‍പ്പ് കണ്ടെത്താനായി ഇവരെ പരിശീലിപ്പിച്ചു. തുടര്‍ന്ന് ഇതേ മണം കോവിഡ് പോസിറ്റീവും നെഗറ്റീവും ആളുകള്‍ ഇടകലര്‍ന്ന ഒരു സംഘത്തില്‍ നിന്ന് തിരിച്ചറിയാന്‍ പട്ടികളോട് ആവശ്യപ്പെട്ടു. ഈ ആറ് പട്ടികളും കോവിഡ് ബാധിതനെ മണത്ത് കണ്ടെത്തിയതിന്റെ കൃത്യത നിരക്ക് 76 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലായിരുന്നു.

 

 

web desk 3: