X
    Categories: Health

കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമാക്കും

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമായേക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ മഹാമാരി സ്വയം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരോട് സംസാരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് യുഎസ്.

പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര വേളയിലാണ് തങ്ങള്‍ വാക്‌സിന് തൊട്ടരികില്‍ എത്തിയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. മൂന്നോ, നാലോ ആഴ്ച്ചക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നനംബറിന് മുന്‍പ് വാക്‌സിനിറങ്ങുമെന്ന പ്രസ്താവനയും ട്രംപ് നടത്തിയിരുന്നു. എന്നാല്‍ നവംബര്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിനു മുന്‍പ് തന്നെ വാക്‌സിന്‍ പുറത്തിറക്കുമെന്ന ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രാജ്യം അമേരിക്കയാണ്. 6,788,147 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4,068,086 ആളുകള്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 2,519,864 ആക്ടീവ് കേസുകളാണ് യുഎസിലുള്ളത്. ഇതില്‍ 14,615 പേരുടെ നില ഗുരുതരവുമാണ്. കൊവിഡ് മഹാമാരി മൂലം 200,197 ആളുകള്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

അതേസമയം ചൈന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്കായി നവംബര്‍ ആദ്യത്തോടെ പുറത്തിറങ്ങിയേക്കുമെന്ന് അധികൃതര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉദ്യോഗസ്ഥയണ് ഇക്കാര്യം പറഞ്ഞത്.

web desk 3: