X
    Categories: More

ഇന്റര്‍നെറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തിരയുന്നവര്‍ സൂക്ഷിക്കുക, പണി കിട്ടും

ഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ‘പണി’ തരുന്ന സെലിബ്രിറ്റി പോര്‍ച്ചുഗല്‍ ഫുട്ബാള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് മെക്കാഫിയുടെ റിപ്പോര്‍ട്ട്. കമ്പ്യൂട്ടര്‍ സുരക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ മെക്കാഫി ഏറെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്റര്‍നെറ്റില്‍ ഏറ്റവും ദോഷകരവും സിസ്റ്റത്തെ അപായപ്പെടുത്തുന്നതുമായ ലിങ്കുകള്‍ കയറിക്കൂടുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് സെര്‍ച്ച് ചെയ്യുമ്പോഴെന്നാണ് മെക്കാഫി മുന്നറിയിപ്പ് നല്‍കുന്നത്. ഈ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ യൂസേഴ്‌സ് അറിയാതെ കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതായും മെക്കഫേ റിപ്പോര്‍ട്ടില്‍ പറയുന്നു.

റൊണാള്‍ഡോ കഴിഞ്ഞാല്‍ ‘അപകടകരമായ’ സെലിബ്രിറ്റി ബോളിവുഡ് നടി തബുവാണ്. ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, സോനാക്ഷി സിന്‍ഹ, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, ഗായകരയായ അര്‍മാന്‍ മാലിക്, അര്‍ജിത് സിങ്, സീരിയല്‍ നടി ദിവ്യങ്ക ത്രിപാഠി എന്നിവരും ‘അപകടകരമായ’ സെലിബ്രിറ്റികളില്‍ ആദ്യപത്തിലുള്ളത്.

web desk 3: