X

ചരിത്രമെഴുതി ദാവീന്ദര്‍ സിങ്

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിങ്. ലോക ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ദാവീന്ദര്‍ ലണ്ടനില്‍ കുറിച്ചത്. അതേ സമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തി. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദാവീന്ദര്‍ തോളിനേറ്റ പരിക്ക് അതിജീവിച്ചാണ് ഫൈനലിലെത്തിയത്. യോഗ്യത മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തില്‍ സിങ് മറികടന്നു. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബിന്റെ താരം പിന്നിട്ടത്. ഫൈനല്‍ ഇന്ന് നടക്കും. 13 പേര്‍ ഈയിനത്തില്‍ ഫൈനലിലെത്തിയപ്പോള്‍ ഏഴാം സ്ഥാനക്കാരനായാണ് ഇന്ത്യന്‍ താരം പട്ടികയില്‍ ഇടം നേടിയത്. അതേ സമയം ഗ്രൂപ്പ് എയില്‍ മത്സരിച്ച ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര തീര്‍ത്തും നിരാശപ്പെടുത്തി. യോഗ്യത റൗണ്ടില്‍ 82.26 മീറ്ററാണ് നീരജിന് പിന്നിടാനായത്. ഗ്രൂപ്പില്‍ ഏഴാം സ്ഥാനക്കാരനായ നീരജിന് യോഗ്യത മാര്‍ക്ക് മറികടക്കാനായില്ല. 19കാരനായ നീരജ് ലോക ജൂനിയര്‍ റെക്കോര്‍ഡിന് ഉടമയാണ്.

chandrika: