X

വീടിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെ കാണാനില്ല

കാസര്‍കോട് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശി നീതുവാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് ആന്റോയെ സംഭവത്തിന് ശേഷം കാണാനില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

42 ദിവസങ്ങള്‍ക്ക് മുന്‍പ് ബദിയടുക്ക ഏല്‍ക്കുന്ന സ്വദേശി ഷാജിയുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു ഇവര്‍. ഇവിടെയുള്ള ഷെഡിലാണ് ഇരുവരും താമസിച്ചിരുന്നത്. മൂന്നുദിവസം മുന്‍പ് യുവതിയെ കാണാനില്ലായിരുന്നു. നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഭാര്യ നാട്ടില്‍ പോയതാണെന്നാണ് ഭര്‍ത്താവ് ആന്റോ പറഞ്ഞത്. തുടര്‍ന്ന് ഞായറാഴ്ച ആന്റോയെയും കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.

webdesk12: