X

ഓടുന്ന കാറിന് മുകളിലേക്ക് മാന്‍ ചാടി; ഗ്ലാസ് തകര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്ക്

വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാന്‍ സംഭവസ്ഥലത്ത് തന്നെ ചത്തു. മൈസൂര്‍ ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ വനം വകുപ്പും ഗതാഗത വകുപ്പും ഒരുമിച്ച് അന്വേഷണം നടത്തും.

webdesk11: