X

ആസാധു നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: 15.44 ലക്ഷം അസാധു നോട്ടില്‍ 90 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ആകെ 14 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. നോട്ട് അസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ രണ്ടു ദിവസം കൂടി ബാക്കിയുണ്ട്.

അഞ്ച് കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ക്ക് അത് കത്തിച്ചുകളയേണ്ടിവരുമെന്നും തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ യും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അവകാശവാദങ്ങള്‍ പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. എന്നാല്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പരിശോധിച്ച് നികുതി അടയ്ക്കാത്തവരെ കണ്ടെത്തി പിഴ ചുമത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ വാദം.

chandrika: