X
    Categories: main stories

ഇടത്പക്ഷക്കാരായ ജീവനക്കാരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം: കമലിന്റെ കത്ത് വിവാദത്തില്‍

തിരുവനന്തപുരം: ഇടതുപക്ഷക്കാരായ ജീവനക്കാരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. മന്ത്രി എ.കെ ബാലനാണ് കത്ത് നല്‍കിയത്. നാല് താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ നല്‍കിയ കത്ത് ഇതോടെ വിവാദമായി.

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് ഉയര്‍ത്തികാട്ടി ഭരണപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് കമല്‍ കത്ത് നല്‍കിയത്. കമലിനെ പോലൊരു സീനിയര്‍ സംവിധായകന്‍ ഇത്തരത്തില്‍ നിലപാടെടുത്തത് സിനിമാരംഗത്തും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ അവസാനകാലത്ത് നിരവധിതാല്‍കാലികക്കാരെയാണ് ഇതിനോടകം സ്ഥിരപ്പെടുത്തിയത്.

പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിയുള്ള ഇത്തരം നടപടിക്കെതിരെ വിവിധ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. പിന്‍വാതില്‍ നിയമനം ചൂണ്ടിക്കാട്ടി ഇന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: