X

തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഡിവില്ലിയേഴ്‌സ് വരുന്നു

ജൊഹന്നാസ്ബര്‍ഗ്: പരിക്ക് മൂലം ഏറെ നാള്‍ ടീമില്‍ നിന്ന് പുറത്തായിരുന്ന ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ്‌ തകര്‍പ്പന്‍ സെഞ്ച്വറി നേടി തിരിച്ചുവരവിനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ അഭ്യന്തര ക്രിക്കറ്റിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഈസ്റ്റേന്‍സിനെതിരെ നോര്‍ത്തേന്‍സിന് വേണ്ടിയാണ് ഡിവില്ലേഴ്സ് കളിക്കാനിറങ്ങിയത്. 103 പന്തില്‍ 134 റണ്‍സാണ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്.

87 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് സെഞ്ച്വറി കുറിച്ചത്. പിന്നെ അഭിമുഖീകരിച്ച 16 പന്തില്‍ നിന്ന് 34 റണ്‍സും അടിച്ചുകൂട്ടി. അന്‍പത് ഓവറില്‍ 200 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ നോര്‍ത്തേന്‍സ് ടീം എബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറിയുടെ മികവില്‍ 19.3 ഓവറില്‍ ജയിച്ചു. ഇടത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഡിവില്ലിയേഴ്‌സ്  ടീമില്‍ നിന്ന് പുറത്തായത്. അതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഡിവില്ലിയേഴ്‌സ് വിരമിക്കുമെന്ന വാര്‍ത്തകളും സജീവമായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ഇടം നേടാനാണ് ഡിവില്ലിയേഴ്‌സ് ലക്ഷ്യമിടുന്നത്. ഏകദിനത്തില്‍ 21 സെഞ്ച്വറിയും ടെസ്റ്റില്‍ 24 സെഞ്ച്വറികളും ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുള്‍പ്പെടെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നത്.

chandrika: