X

വെടിനിര്‍ത്തല്‍ പ്രഖ്യാപനവും കശ്മീരിലെ സമാധാനവും

ഡോ. രാംപുനിയാനി

വിഘടനവാദികള്‍, കശ്മീരികള്‍, സായുധ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ രക്തച്ചൊരിച്ചിലിന് കശ്മീര്‍ താഴ്‌വര പതിവായി സാക്ഷിയാവാറുണ്ടെങ്കിലും ഇപ്പോള്‍ ആ പട്ടികയിലേക്ക് വിനോദ സഞ്ചാരികളുമെത്തിയിരിക്കുന്നു. ഈ വര്‍ഷമാദ്യം ഒരു സ്‌കൂള്‍ ബസ്സിനു നേരെയുണ്ടായ കല്ലേറ് പതിനൊന്നു വയസ്സുകാരന്റെ മരണത്തില്‍ കലാശിച്ചു. പ്രത്യയശാസ്ത്രപരമായി വിവിധ ധ്രുവങ്ങളിലുള്ള സഖ്യ സര്‍ക്കാറിന്റെ തലപ്പത്തിരിക്കുന്ന മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വിശുദ്ധ റമസാന്‍ മാസത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രാദേശിക ജനവിഭാഗങ്ങളുടെ ആവലാതികളില്‍ ശ്രദ്ധാലുക്കളാകുന്നതിനു പകരം ഉരുക്കുമുഷ്ടി നയം സ്വീകരിച്ച് കശ്മീരില്‍ വെടിയൊച്ച നിലയ്ക്കാത്ത അവസ്ഥ സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാറിന്റെ നയം അതിക്രമങ്ങള്‍ വര്‍ധിപ്പിച്ചതിന് താഴ്‌വര സാക്ഷിയാണ്. ഈ കാലയളവില്‍ ബുര്‍ഹാന്‍ വാനിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തോടെ പ്രതിഷേധങ്ങളുടെ കുത്തൊഴുക്കുതന്നെയായിരുന്നു. അസംതൃപ്തരും അന്യവത്കരിക്കപ്പെട്ടവരുമായ യുവാക്കള്‍ അവരുടെ പ്രിയപ്പെട്ട പ്രതിഷേധ രീതിയായ ‘കല്ലെറിയല്‍’ ശക്തമാക്കി. ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിരാശാനില വളരെ ഉയരത്തിലായതിനാല്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭവിഷ്യത്തുക്കളെ അവര്‍ ഭയപ്പെടുന്നില്ല.
ഈ വര്‍ഷം ഇതുവരെ നാല്‍പത് തീവ്രവാദികളും 24 സൈനികരും 37 സാധാരണക്കാരും കൊല്ലപ്പെട്ടു. പി.ഡി.പി നേരത്തെ വിഘടനവാദികളുടെ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത് എന്നിരിക്കേ ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന, ഹിന്ദു ദേശീയവാദികളായ ബി.ജെ.പിയുമായി അവര്‍ അധികാരം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ സ്വയംഭരണ വ്യവസ്ഥയില്‍ കൂട്ടുകെട്ടുണ്ടാക്കി. ബി.ജെ.പി അവരുടെ മുദ്രാവാക്യങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധ നിലപാട് ധരിക്കുകയും സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷം അട്ടിമറിക്കുകയുമാണ്. പ്രാദേശിക വികാരങ്ങള്‍ സത്വരമാക്കാന്‍ കഴിയുന്ന നയങ്ങള്‍ നടപ്പിലാക്കുകയോ അല്ലെങ്കില്‍ അവരുടെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ ഉയര്‍ന്ന തോതിലുള്ള ഹിന്ദുത്വ നയങ്ങള്‍ എതിര്‍ക്കാന്‍ ശക്തമാകുകയോ ചെയ്യുകയെന്നതാണ് മെഹബൂബ മുഫ്തിയുടെ മുന്നിലുള്ള അവസ്ഥ. ഉയര്‍ന്ന കൈയേറ്റ മനോഭാവം കേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ മെഹബൂബ നിശബ്ദ സാക്ഷിയായി തോന്നാം.
ദിനം ചെല്ലുന്തോറും വഷളായിവരുന്ന സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ സംസ്ഥാനത്തെ പ്രധാന വരുമാന ഉറവിടമായ വിനോദസഞ്ചാര മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ത്തില്‍ ബി.ജെ.പി ഭരണം എന്നതുപോലെ എല്ലാ വൈരാഗ്യത്തിനും പ്രതികൂലമായ ദിശാബോധം ആവശ്യമാണെന്നതാണ് ശരാശരി കശ്മീരിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥ. കടുത്ത അസംതൃപ്തിയെതുടര്‍ന്ന് ദിനം ചെല്ലുന്തോറും വഷളായി വരുന്ന കല്ലേറിന്റെ രൂപത്തിലുള്ള പ്രക്ഷോഭം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളല്ലാത്തതിനാല്‍ അധികൃതരില്‍ നിന്ന് ചര്‍ച്ചക്കുള്ള സാധ്യതയും ഇല്ലാതാക്കുന്നു. മുഖ്യമന്ത്രി സംഭാഷണത്തിനു ക്ഷണിച്ചാല്‍തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി ഭയാനകമായ മനോഭാവം തുടരുകയും ഹിന്ദു ദേശീയത ലക്ഷ്യംവെച്ചുള്ള ഭിന്നിപ്പിക്കല്‍ തന്ത്രം നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ മറികടന്ന് അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല.
മിക്കപ്പോഴും അസന്തുഷ്ടരുടെ എല്ലാ അബദ്ധങ്ങള്‍ക്കും ദുഷ്‌പ്രേരണ ലഭിക്കുന്നത് പാക്കിസ്താനില്‍ നിന്ന് മാത്രമാണ്. ഒന്നിലധികം ഘടകങ്ങളാല്‍ കശ്മീരികള്‍ അസംതൃപ്തരാണെന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്താന്റെ പങ്ക് ഇതില്‍ ഒന്നു മാത്രമാണ്. അല്‍ഖ്വയ്ദ മറ്റൊന്നാണ്. സൈന്യത്തിന്റെ മനോഭാവം ഏതെങ്കിലും വിധത്തില്‍ കാര്യങ്ങളെ സഹായിക്കുന്നില്ല. ശത്രുക്കളില്‍ നിന്നും അതിര്‍ത്തി സംരക്ഷിക്കുകയെന്നതാണ് സൈന്യത്തിന്റെ അടിസ്ഥാന കടമ. ഇവിടെ ഒരു സിവിലിയന്‍ പ്രദേശം ദശാബ്ദങ്ങളായി പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. നെയ്ത്തുകാരനായ ഫാറൂഖ് അഹമ്മദിനെ മനുഷ്യ കവചമാക്കി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവവും അത്തരമൊരു അപമാനത്തില്‍ ഒരു സാധാരണക്കാരനെ ഉള്‍ക്കൊള്ളിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സൈന്യം ശ്രമിക്കുന്നതും പട്ടാളക്കാരുടെ ചെയ്തികള്‍ക്ക് മികച്ച ഉദാഹരണമാണ്. അഞ്ച് മണിക്കൂറോളമാണ് ദറിനെ വാഹനത്തിനു മുന്നില്‍ കെട്ടിയിട്ടത്. ഇപ്പോള്‍ അദ്ദേഹം അപമാന ഭാരത്തോടെ ജീവിക്കുകയാണ്. ജീവിത കാലം മുഴുവന്‍ ഇത് തുടരും. ഇത്തരം മനോഭാവം ജനങ്ങളെ സാധാരണ ജീവിതത്തില്‍ ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ? മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉടമ്പടിയില്‍ വാഗ്ദാനം ചെയ്തതുപോലെ ഭരണകൂട സംയുക്ത സംവിധാനത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. അത് അധികാരത്തില്‍ ഉള്ളവരുടെ മനസ്സില്‍ അല്ല. ജനാധിപത്യത്തിന്റെ കേന്ദ്ര പ്രതലം സംഭാഷണ പ്രക്രിയയാണ്. ഇത് സംസ്ഥാനത്ത് നിന്ന് അപ്രത്യമായിരിക്കുന്നു. മുന്‍കാലത്തെ നിരവധി നേതാക്കന്മാര്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. വാജ്‌പേയിയുടെ പ്രസിദ്ധമായ സിദ്ധാന്തം സമാധാനം ലക്ഷ്യമാക്കിയായിരുന്നു. താഴ്‌വരയില്‍ പുരോഗതിയും സമൃദ്ധിയും കൊണ്ടുവരാന്‍ കഴിയുക ഇന്‍സാനിയത്ത് (മാനവികത), ജംഹൂറിയത്ത് (ജനാധിപത്യം), കശ്മീരിയത് (കശ്മീര്‍ ജനതയുടെ സത്വം) വഴിയാണ്. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് ലക്ഷ്യമിടുന്നുണ്ട്. വാജ്‌പേയി സിദ്ധാന്തത്തിന്റെ നിലവിലെ നിയമങ്ങള്‍ മെഹ്ബൂബ മുഫ്തി അനുസ്മരിക്കുന്നു. എന്നാല്‍ അവരുടെ വാദം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് തോന്നുന്നു.
രണ്ടാം യു.പി.എ സര്‍ക്കാര്‍ ഇടനിലക്കാരടങ്ങിയ സംഘത്തെ നിയമിച്ചുകൊണ്ട് വലിയ ചുവടുവെപ്പ് നടത്തിയിരുന്നു. ദിലീപ് പദ്‌ഗോന്‍കര്‍, എം. എം. അന്‍സാരി, രാധാ കുമാര്‍ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഗ്രൂപ്പുകളുമായി അവര്‍ പരസ്പരം ആശയവിനിമയം നടത്തുകയും ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയുടെ സ്വയംഭരണത്തിന് പ്രോത്സാഹിപ്പിക്കുക, പരസ്പരം ചര്‍ച്ച നടത്തുക, പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് അടിസ്ഥാനപരമായി അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചുകിടക്കുകയാണ്. ഈ റിപ്പോര്‍ട്ടാണ് കശ്മീര്‍ പ്രശ്‌നത്തില്‍ അനുരഞ്ജനത്തിന്റെ അവസാനത്തെ കാല്‍വെപ്പ്. സഖ്യ സര്‍ക്കാറിലെ ബി.ജെ.പിയുടെ പങ്ക് വളരെ മോശവും മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കുന്നതുമാണ്. കശ്മീരിലെ ജനാധിപത്യപരമായ അഭിലാഷങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ മെഹബൂബ മുഫ്തി സ്വയം ആഗ്രഹിക്കുന്നുണ്ടോയെന്നാണ് നാം ചോദിക്കേണ്ട ചോദ്യം. മുഫ്തിക്കെതിരെ ജനങ്ങളുടെ രോഷം വളരെയധികം വളര്‍ന്നുവരികയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹമായ നീക്കമാണ്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മാനുഷിക നയങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്.

chandrika: