X

അപലപിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

 

ജറൂസലം: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം അലയടിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. അപക്വമായ നീക്കം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണ് എംബസി മാറ്റമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജാന്‍ ലോഡ്രിയാന്‍ പറഞ്ഞു. നിയമസാധുതയില്ലാത്ത അവിവേകമെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം എംബസി മാറ്റത്തെ വിശേഷിപ്പിച്ചത്.

chandrika: