X

പുതിയ ഓണ്‍ലൈന്‍ വ്യാപാര നയം ഉത്പന്നങ്ങള്‍ പിന്‍വലിച്ച് ആമസോണ്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓണ്‍ലൈന്‍ വ്യാപാര നയം നിലവില്‍ വരുന്നതിന് തൊട്ടു മുമ്പ് ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് നിരവധി ഉത്പന്നങ്ങള്‍ പിന്‍വലിച്ചു. ഇടത്തരം, ചെറുകിട വ്യാപാരികളെ ലക്ഷ്യം വെച്ച് വിപണിയില്‍ എത്തിച്ചിരുന്ന ഉത്പന്നങ്ങളാണ് പിന്‍വലിച്ചത്. ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കടകളിലൂടെ വിറ്റഴിക്കാന്‍ പാടില്ലെന്ന പുതിയ ഓണ്‍ലൈന്‍ വ്യാപാര നയത്തിലെ ചട്ടം ലംഘിക്കപ്പെടുന്നതിനാലാണിത്.

അതേസമയം കേന്ദ്ര നയത്തിലുള്ള അതൃപ്തി ആമസോണ്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രകടിപ്പിച്ചു.
ഉപഭോക്താക്കളായിരിക്കും ഈ നീക്കത്തിന് നഷ്ടം സഹിക്കേണ്ടി വരികയെന്നായിരുന്നു ആമസോണിന്റെ പ്രതികരണം. വിവിധ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിന്‍വലിച്ചവയില്‍ ഉള്‍പ്പെടും. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇവ ആമസോണ്‍.ഇന്‍ എന്ന വെബ്‌സൈറ്റില്‍നിന്ന് അപ്രത്യക്ഷമായത്.

chandrika: