X

ഡുപ്ലെസിയുടെ ‘ഫൗള്‍’ പുറത്തായി: ഐ.സി.സി അന്വേഷണം ആരംഭിച്ചു

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരെ പരമ്പര വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയെ ചുറ്റിപ്പറ്റി പുതിയ വിവാദം. തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തിയതാണ് ഡുപ്ലെസിയെ വിവാദത്തില്‍ കൊണ്ടെത്തിച്ചത്. ഡുപ്ലെസിയുടെ ഈ ചെയ്തിയുടെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ഐ.സി.സി നിയമപ്രകാരം ഫീല്‍ഡര്‍മാര്‍ തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്താന്‍ പാടില്ല.

ഏതായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഐ.സി.സി പ്രഖ്യാപിച്ചു. 2013ല്‍ പാകിസ്താനെതിരെയ മത്സരത്തിലും സമാനമായ വിവാദം ഡുപ്ലെസിയെ തേടിയെത്തിയിരുന്നു. അന്ന് ഡുപ്ലെസിക്കെതിരെ പിഴ ചുമത്തിയിരുന്നു. വീണ്ടും അതെ തെറ്റ് ആവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ ശിക്ഷാ നടപടി കനക്കും. ഡുപ്ലെസിയുടെ ‘തുപ്പല്‍’ പ്രയോഗത്തിന് പിന്നാലെ ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നു എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

chandrika: