X
    Categories: Video Stories

ലീഗ് എന്തിന് ചോദിക്കുന്നവരോട് വിനയപൂര്‍വം

കെ.എം അബ്ദുൽ ഗഫൂർ

“മുസ്‌ലിം ലീഗ്‌ എന്തിനാണെന്നും
ആ സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ഞങ്ങളൊക്കെ പോരെ”
എന്നുമുള്ള ചോദ്യം 1948 മുതൽ കേൾക്കാൻ തുടങ്ങിയതാണു.

അന്ന് ഖായിദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്മായിൽ സാഹിബ്‌ പറഞ്ഞ മറുപടി .
“നിങ്ങൾ പോരാഞ്ഞിട്ടല്ല ചിലപ്പോൾ
നിങ്ങൾ മറന്നു പോകും.അത്‌ മന:പൂർവ്വം ആയിരിക്കില്ല.
മനപൂർവ്വം ആവാനും മതി.”

‘രണ്ടായാലും ഞങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിൽ ജനാധിപത്യപരമായി ഇടപെടാൻ ഈ സംഘടന കൂടിയേ തീരൂ.”
എന്നാണു.

പേരു കൊണ്ട്‌ ഒരു ന്യൂനപക്ഷ വകുപ്പ്‌ മന്ത്രിയുണ്ടായാൽ മതിയാവില്ല എന്നതിനു ഇന്നത്തെ കേരളം തെളിവാണല്ലോ.

മുസ്‌ലിം വ്യക്തിനിയമത്തിനു ചട്ടമുണ്ടാക്കിയപ്പോൾ അയാളോട്‌ ചർച്ച ചെയ്തില്ലല്ലോ.

‘ഞാൻ മുസ്‌ലിമായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നു ‘
എന്ന സത്യപ്രതിജ്ഞയുമായി മുസ്‌ലിം സമുദായത്തിൽപെട്ട തൊണ്ണൂറു ലക്ഷം ആളുകൾ സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ വരിക്ക്‌ നിർത്തുന്ന ചട്ടം ആരാണു ഉണ്ടാക്കിയത്‌.?
ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി അറിഞ്ഞില്ലേ.?

മുസ്‌ ലിം ലീഗ്‌ എം എൽ എ
അഡ്വ:കെ എൻ എ ഖാദർ മുഖ്യമന്ത്രിക്കും നിയമ വകുപ്പ്‌ മന്ത്രിക്കും മുമ്പിൽ അപേക്ഷ സമർപ്പിക്കും വരെ ആ ചട്ടം ആരും അറിഞ്ഞില്ലല്ലോ.

സർക്കാർ തിരുത്താം എന്നു പറഞ്ഞിട്ടുണ്ട്‌.
സ്വാഗതാർഹമാണത്‌.

ന്യൂനപക്ഷ ക്ഷേമത്തിനു ഒരു വകൂപ്പ്‌ ഉണ്ടായിട്ടും.ആ വിഭാഗത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നത്തിൽ നിയമം ഉണ്ടാക്കുമ്പോൾ വകുപ്പ്‌ മന്ത്രിയുമായി
ഒന്ന് കൺസൽട്ട്‌ ചെയ്യേണ്ടതായിരുന്നില്ലേ.?
ഉദ്യോഗസ്ഥർ ഉണ്ടാക്കിയതാണെന്ന് പറഞ്ഞ്‌ കൈയൊഴിയാനാവുമോ?
അതോ വകുപ്പ്‌ മന്ത്രി കൂടി അറിഞ്ഞിട്ടാണോ ഈ പണി.?

മുസ്‌ലിം ലീഗ്‌ ചെയ്തതെല്ലാം ആരായിരുന്നാലും നമുക്ക്‌ ചെയ്തു തരും, എന്ന് ആശ്വസിക്കുന്ന കുറച്ചു
പേരെങ്കിലും ഉണ്ട്‌ ഇപ്പോഴും
കേരള മുസ്‌ലിംകൾക്കിടയിൽ.

അങ്ങനെ ചെയ്തു തരാൻ അവരെ പ്രേരിപ്പിക്കുന്നത്‌ മുസ്‌ലിം ലീഗ്‌ ഒരു സാന്നിധ്യമായി ഇവിടെ ഉണ്ട്‌ എന്നതുകൊണ്ട്‌ കൂടിയാണു.
അതിനു ഇംഗ്ലീഷിൽ
പൊളിറ്റിക്കൽ സ്റ്റ്രാറ്റജി എന്ന് പറയും.
സമുദായത്തോടുള്ള സ്നേഹം
എന്നല്ല പറയുക.
നീതി ബോധം എന്നും പറയാനാവില്ല.

താഴെ ഈ വിഷയത്തിൽ വന്ന രണ്ട്‌ പ്രസ്താവനകളുണ്ട്‌.

ഒന്ന് കേരളത്തിലെ ന്യൂനപക്ഷ വകുപ്പ്‌ മന്ത്രിയുടേതാണു.
രണ്ടു ദിവസം മുമ്പ്‌ അയാളുടെ കാബിനറ്റിൽ അടുത്തിരുന്ന നിയമമന്ത്രിക്ക്‌ കീഴിലുള്ള ഉദ്യോഗസ്ഥർ ചട്ടം തയ്യറാക്കിയത്‌ അയാൾ അറിഞ്ഞില്ല എന്നതാണു.
മുസ്‌ലിം പേരിൽ സമുദായത്തിന്റെ ചെലവിൽ എഴുതിയ ഒരു മന്ത്രിസ്ഥാനമാണു അയാൾ വഹിക്കുന്നത്‌.

രണ്ടാമത്തേത്‌
മുസ്‌ ലിം ലീഗിന്റെ നിയമ സഭ സാമാജികനാണു.
കേട്ടറിഞ്ഞ്‌ ഈ കാര്യങ്ങൾ പഠിച്ച്‌ അതിലെ അപകടങ്ങൾ തിരിച്ചറിഞ്ഞ്‌ അത്‌ പത്രമാധ്യമങ്ങൾക്ക്‌ നൽകി ബന്ധപ്പെട്ടവർക്ക്‌ നിവേദനം കൊടുത്ത്‌ ചട്ടം തിരുത്തിക്കാൻ ഇടപെട്ട ഒരു സാധാരണ എം.എൽ എ.

മുസ്‌ലിം ലീഗ്‌ വേണമോ എന്ന ചർച്ചക്കിടയിൽ പോയിരിക്കുമ്പോൾ ഓർക്കേണ്ട ഒരു പഴഞ്ചൊല്ലുണ്ട്‌.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ ?

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: