X

പടിക്കല്‍ പിടിവിട്ട് ഗോവ

fc goa

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു പിന്നാലെ എഫ്.സി ഗോവയും എവേ തോല്‍വിക്കു പിന്നാലെ ഹോം മത്സരത്തിലും പോയ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് തോല്‍വി പിണഞ്ഞു. സ്റ്റോപ്പേജ് സമയത്ത് ഗോള്‍ വഴങ്ങി പൂനെ സിറ്റിയോട് 1-2ന് തലതാഴ്ത്തുകയായിരുന്നു. മുംബൈ സിറ്റിയോട് സ്വന്തം മൈതാനത്ത് തോറ്റു തുടങ്ങിയ പൂനെ എതിരാളിയുടെ മൈതാനത്ത് ജയിച്ച് സീസണിലെ ആദ്യ വിജയം കണ്ടെത്തുകയും ചെയ്തു.

സ്റ്റോപ്പേജ് സമയത്ത് പകരക്കാരന്‍ സെനഗലീസ് താരം മൊമാര്‍ എന്‍ഡോയെ നേടിയ ഗോളാണ് പൂനെക്ക് വിലപ്പെട്ട മൂന്നു പോയിന്റും ഗോവക്ക് രണ്ടാം തോല്‍വിയും സമ്മാനിച്ചത്.
25-ാം മിനുട്ടില്‍ അരാട്ട ഇസുമിയിലൂടെ പൂനെയാണ് ലീഡെടുത്തത്. എന്നാല്‍, ബ്രസീലിയന്‍ താരം റാഫേല്‍ കോയിലോ ആദ്യ പകുതിയില്‍ തന്നെ (33-ാം മിനുട്ട്) ആതിഥേയരെ ഒപ്പമെത്തിച്ചു. മത്സരം സമനിലയില്‍ കലാശിച്ചെന്നു തോന്നിച്ച നിമഷത്തിലായിരുന്നു എന്‍ഡോയെയുടെ ഗോള്‍. എതിരാളികളെ വെട്ടിയൊഴിഞ്ഞ ശേഷം അപാരമായ പന്തടക്കത്തോടെയാണ് എന്‍ഡോയെ ലക്ഷ്യംകണ്ടത്.

ബ്രസീലിയന്‍ താരം ജോനാഥനോടു കടപ്പെട്ടതായിരുന്നു ഇസുമിയുടെ ഗോള്‍. ജോനാഥന്‍ ബോക്‌സിനു പുറത്തു നിന്നു പായിച്ച ഷോട്ട് കീപ്പറേയും കടന്ന് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോള്‍ ഓടിക്കയറിയ ഇസുമി വലയിലേക്ക് തട്ടി. പൂനെ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത് എതിരാളിയെ തള്ളി വീഴ്ത്തിക്കൊണ്ടാണ് കോല്‍ഹോ ഗോവക്കു വേണ്ടി ഗോള്‍ മടക്കിയത്.

chandrika: