X

ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ആത്മഹത്യ ചെയ്തു. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം.

ആണവശാസ്ത്രജ്ഞനായിരുന്ന ബാലാര്‍ട്ട് ക്യൂബന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു. ക്യൂബ അക്കാഡമി ഓഫ് സയന്‍സിന്റെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. കാസ്‌ട്രോയുടെ മക്കളില്‍ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാര്‍ട്ട്. മോസ്‌കോയിലായിരുന്നു ബലാര്‍ട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്.

കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡിയാസ് ബലാര്‍ട്ട് ഗുട്ടറസിലാണ് ബലാര്‍ട്ട് ജനിച്ചത്. പിതാവ് ഫിഡല്‍ കാസ്‌ട്രോയുമായി രൂപസാദൃശ്യം ഉള്ളതിനാല്‍ ഫിഡലിറ്റോ എന്നാണ് ബലാര്‍ട്ടിനെ ജനങ്ങള്‍ വിളിച്ചിരുന്നത്.

chandrika: