X

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനക്കും ഇറ്റലിക്കും മുന്നേറ്റം; ഇന്ത്യയുടെ നില അറിയാം

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ കോപ്പ അമേരിക്കയിലെയും യൂറോ കപ്പിലെയും ജേതാക്കള്‍ക്ക് റാങ്കിങ്ങില്‍ മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിംഗില്‍ അര്‍ജന്റീന ആറാം സ്ഥാനത്തും ഇറ്റലി അഞ്ചാം സ്ഥാനത്തുമെത്തി. ഇന്ത്യയുടെ റാങ്കിംഗ് 105ാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു.

ഇറ്റലിയും അര്‍ജന്റീനയും രണ്ട് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇറ്റലി അഞ്ചും അര്‍ജന്റീന ആറും സ്ഥാനത്താണ്.

യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റ് പുറത്തായെങ്കിലും ബെല്‍ജിയം തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമാണ്. യൂറോ കപ്പ് ഫൈനലില്‍ തോറ്റ ഇംഗ്ലണ്ട് ആണ് നാലാം സ്ഥാനത്ത്. അമേരിക്ക പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തിയപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തറാണ് നേട്ടം കൊയ്തത്.

web desk 1: