X
    Categories: main stories

സൗജന്യമായി കോവിഡ് വാക്‌സിന്‍; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി നടന്ന സൗജന്യ കോവിഡ് വാക്‌സിന്‍ പ്രഖ്യാപനം ഗുരുതര ചട്ടലംഘനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പാടില്ല. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

പ്രധാന തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടണമെന്നാണ് ചട്ടം. ഇത് ലംഘിച്ചാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം. പരാതിയില്ലെങ്കില്‍ പോലും കമ്മീഷന് സ്വമേധയാ കേസെടുക്കാനാവും.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സുസജ്ജമാണെന്നും രണ്ട് ലക്ഷം ആളുകള്‍ക്ക് ക്വാറന്റീന്‍ സംവിധാനം തയ്യാറാണെന്നും പ്രഖ്യാപിച്ചത് ഇതേ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ ഇരുപതിനായിരം ആളുകള്‍ വന്നപ്പോഴേക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊളിഞ്ഞു. സൗജന്യ ക്വാറന്റീന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ എല്ലാം നഷ്ടപ്പെട്ട് വരുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കിയതും കേരളം കണ്ടതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: