X

ലോക മുസ്ലിംകള്‍ വ്രതശുദ്ധിയുടെ നിറവില്‍

റമദാന്‍ മാസപ്പിറവി കണ്ടതോടെ ലോക മുസ്ലിംകള്‍ വ്രതശുദ്ധിയുടെ നിറവിലാണ്. പകല്‍ സമയത്തെ ഉപവാസത്തിലൂടെ ശരീരവും മനസ്സും സംസ്‌കരിച്ച് ദൈവപ്രീതി നേടലാണ് വ്രതത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്നത്. വര്‍ഷത്തിലൊരിക്കലാചരിക്കുന്ന വ്രതത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്ന നിര്‍വൃതിയും അടുത്ത റമദാന്‍ വരെ നീണ്ടു നില്‍ക്കേണ്ടണ്ടതാണ്. ലോക മുസ്ലിം ഭരണാധികാരികളും വിശ്വാസികള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

റാശിദ് അല്‍ മക്തൂം ഇസ്ലാമിക രാഷ്ട്ര നേതാക്കള്‍ക്കും ലോക മുസ്ലിംകള്‍ക്കും റമദാന്‍ ആശംസകള്‍ അയച്ചിട്ടുണ്ട് യു.എ.യില്‍ ഇത്തവണ ഖലീഫ സൈദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ 1.7 മില്യണ്‍ പേര്‍ക്ക് ഇഫ്താറൂകള്‍ ഒരുക്കുന്നുണ്ട്. രാജ്യത്തെ 542 രാജ കുടുംബങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 100 കേന്ദ്രങ്ങളിലായാണ് ഇഫ്താര്‍ വിതരണം നടക്കുക.

അമേരിക്കന്‍ പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപും ലോക മുസ്ലിംകള്‍ക്ക് റമദാന്‍ നന്മകള്‍ ആശംസിച്ചിട്ടുണ്ട്.

chandrika: