X

സ്വര്‍ണവില വീണ്ടും താഴോട്ട്; 25 ദിവസത്തിനിടെ 1800 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,080 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5135 രൂപയായി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. 25 ദിവസത്തിനിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്.

 

webdesk14: