X
    Categories: Money

പഴയ സ്വര്‍ണത്തിന് ഇനി വില കിട്ടില്ലേ? വില്‍ക്കാനാകില്ലേ? , യാഥാര്‍ത്ഥ്യം ഇതാണ്

ഹാള്‍ മാര്‍ക്ക്ഡ് അല്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന ഈ വര്‍ഷം മുതല്‍ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെടുകയാണ്. തുടര്‍ന്ന് ബിഐഎസ് മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ ഇന്ത്യയില്‍ ഒരിടത്തും വില്‍ക്കാനാകില്ല. 2020 ജനുവരിയില്‍ കേന്ദ്ര ഉപഭോക്തൃമന്ത്രാലയം ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അനുവദിച്ച ഒരു വര്‍ഷത്തെ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യത്തില്‍ ജ്വല്ലറികള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2021 ജൂലൈ ഒന്ന് മുതല്‍ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല.

പുതിയ നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ പഴയ സ്വര്‍ണത്തിനു ഇനി വില കിട്ടില്ലേ? അവ വില്‍ക്കാനാകില്ലേ? തുടങ്ങിയ സംശയമാണ് പലര്‍ക്കും. തിരക്കിട്ടു പഴയ ആഭരണങ്ങള്‍ വിറ്റു പണമാക്കണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. എന്നാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പഴയ, ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ തടസമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ക്ക് അവയുടെ ശുദ്ധത പരിശോധിച്ച് അതനുസരിച്ചുള്ള വിലയാണ് ലഭിക്കുന്നത്. ഇനിയും അതു തുടരും.

സ്വര്‍ണാഭരണം വില്‍ക്കണമെങ്കില്‍ ജ്വല്ലറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ ( ബിഐഎസ്) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതാണ് നിലവിലെ നിയമം. വില്‍ക്കുന്ന ആഭരണങ്ങള്‍ ഹാള്‍ മാര്‍ക്ക് ചെയ്തിരിക്കണം എന്നതും ഇപ്പോള്‍ നിയമപരമായി നിര്‍ബന്ധമാക്കി. ജ്വല്ലറികള്‍ക്കാണ് നിയമം ബാധകം.

 

web desk 3: