X
    Categories: tech

ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു

ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന നാല് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഉപയോക്താക്കള്‍ക്കായി ഹൃസ്വകാല വായ്പകള്‍ നല്‍കിയിരുന്ന ഓക്കെ ക്യാഷ്, ഗോ ക്യാഷ്, ഫഌപ് ക്യാഷ്, സ്‌നാപ് ഇറ്റ് ലോണ്‍ എന്നീ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത്. ഉയര്‍ന്ന പലിശയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്. പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പേഴ്‌സണല്‍ ലോണ്‍ നയങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്.

ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും അവരെ സുരക്ഷിതരാക്കുന്നതിനുമായി ഗൂഗിള്‍ പ്ലേ ഡെവലപ്പര്‍ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തിഗത വായ്പാ നിബന്ധനകളില്‍ ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി സേവന നയങ്ങള്‍ വിപുലീകരിച്ചതായും ഗൂഗിള്‍ വക്താവ് അറിയിച്ചു. നയങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.
നിലവില്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കിയ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിയമപരമായി ഒരു കമ്പനിയുമില്ലായിരുന്നു.

web desk 3: