X

അക്രമ രാഷ്ട്രീയം പെണ്‍കുട്ടികള്‍ക്ക് നേരെ നീളുന്നത് നാണക്കേട്: ഹരിത

ഹരിത ഗേള്‍സ് മാര്‍ച്ച് എം.എസ്.എഫ് നാഷണല്‍ വൈസ് പ്രിസഡണ്ട് ഫാത്തിമ തഹ്‌ലിയ്യ ഉദ്ഘാടനം ചെയ്യുന്നു

വടകര : മടപ്പള്ളി ഗവ. കോളജിലേക്ക് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗേള്‍സ് മാര്‍ച്ച് എസ്.എഫ്.ഐയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കിതായി. അക്രമരാഷ്ട്രീയം കൈമുതലാക്കിയ എസ്.എഫ്.ഐയുടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം സാമൂഹികവിരുദ്ധവും മനുഷ്യത്വലംഘനവുമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.എസ്.എഫ് നാഷണല്‍ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പ്രസ്താവിച്ചു.

ഭരണകൂടത്തിന്റെയും, പ്രിന്‍സിപ്പലിന്റെയും കോളജിലെ ചില അധ്യാപകരുടെയും കൂടെ ഒത്താശയോട് കൂടി ആണ് മടപ്പള്ളി കോളജില്‍ ഇത്തരത്തില്‍ ഒരു അക്രമണം പെണ്‍കുട്ടികള്‍ക്കെതിരെ നടന്നതെന്നും ഇതിനെതിരെ നീതി കിട്ടുന്നത് വരെ പോരാടുമെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയും കൈകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഭീരുത്വമാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. ആയുധം കൊണ്ടല്ലെന്നും ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബഷീറ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. നജീബ് കാന്തപുരം, കെ.കെ നവാസ്, ഹരിത സംസ്ഥാന ട്രഷറര്‍ ആയിഷ ഭാനു, സെനറ്റ് മെമ്പര്‍ ഷിഫ, ഹരിത സംസ്ഥാന ഭാരവാഹികളായ അനഘ നരിക്കുനി, ശഹീദ കുനിയില്‍, ജില്ലാ ഭാരവാഹികളായ ജഹാന, അമീന ഹമീദ്, തസീല മേമങ്ങോട്, റസീല വി.പി. ജില്ലാ ഭാരവാഹികളായ ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, സ്വാഹിബ് സംസാരിച്ചു. എസ്.എഫ്.ഐ അക്രമത്തിനിരയായ തംജിദ മുത്തായം മാര്‍ച്ചിന് നന്ദി പറഞ്ഞു സംസാരിച്ചു.

chandrika: