X
    Categories: Money

പലിശ വീണ്ടും കുറച്ചു; 6.65 ശതമാനം നിരക്കില്‍ ഇനി ഭവന വായ്പ ലഭിക്കും

ഡല്‍ഹി: രാജ്യത്തെ ഏറ്റവുംവലിയ വായ്പാദാതാവായ എസ്ബിഐയ്ക്കുപിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ സ്ഥാപനങ്ങളും ഭവന വായ്പ പലിശ കുറച്ചു.

അഞ്ച് ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ഉയര്‍ന്ന ക്രഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് 6.75ശതമാനം പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. മാര്‍ച്ച് നാലുമുതലാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാകുക. പുതിയതായി വായ്പ എടുക്കുന്നവര്‍ക്കും നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും നിരക്ക് കുറച്ചതിന്റെ ഗുണംലഭിക്കുമെന്നാണ് വിലയിരുത്തല്‍.

എസ്ബിഐ 10 ബേസിസ് പോയന്റാണ് കുറച്ചത്. ഈമാസം അവസാനംവരെയാണ് എസ്ബിഐയുടെ പ്രത്യേക ഓഫര്‍. മികച്ച സിബില്‍ സ്‌കോറുള്ളവര്‍ക്ക് ഇതുപ്രകാരം 6.70ശതമാനം പലിശയ്ക്ക് എസ്ബിഐ ഭവനവായ്പ നല്‍കും.

കൊട്ടക് മഹീന്ദ്ര ബാങ്കും പത്ത് ബേസിസ് പോയന്റിന്റെ കുറവാണുവരുത്തിയത്. ഇതോടെ 6.65ശതമാനം പലിശയ്ക്ക് വായ്പലഭിക്കും.
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താത്തതിനാല്‍ സമീപഭാവിയില്‍ ഭവനവായ്പ പലിശ കൂടാന്‍ സാധ്യതയില്ലെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

്.

web desk 3: