X
    Categories: india

അവിഹിതത്തിന് തടസ്സമായി; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

നാഗര്‍കോവില്‍: അവിഹിതത്തിന് തടസ്സമായ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ നോക്കിയ ഭാര്യയും കൂട്ടാളികളും പിടിയില്‍. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി (35), നെയ്യൂര്‍ സ്വദേശി കരുണാകരന്‍ (46) കുരുന്തന്‍കോട് സ്വദേശി വിജയകുമാര്‍(45) എന്നിവരെയാണ് വടശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം രാത്രി ഭാര്യയും കുഞ്ഞുമൊത്ത് കിടപ്പുമുറിയില്‍ ഉറങ്ങി ക്കിടക്കുകയായിരുന്ന ഗണേശിനെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതരായ 2 പേര്‍ ആക്രമിക്കുകയുണ്ടായി. ഗണേശ് നിലവിളിച്ചതോടെ അക്രമിസംഘം ഓടി മറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഗണേശിനെ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടശ്ശേരി പൊലീസില്‍ ഗണേശ് നല്‍കിയ പരാതി യെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

കാമുകനുമായുള്ള ബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗായത്രി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഗായത്രിയുടെ കാമുകന് ഇതില്‍ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണ് എന്ന് പൊലീസ് പറഞ്ഞു.

Test User: