X
    Categories: Culture

നാലാം ദിനം ഇന്ത്യന്‍ ആധിപത്യം; ഇന്നിങ്‌സ് ജയം എട്ട് വിക്കറ്റ് അകലെ

വൃദ്ധിമന്‍ സാഹയും ചേതേശഅവര്‍ പുജാരയും

റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്ക്. ഓസീസിന്റെ 451 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ ഒമ്പത് വിക്കറ്റിന് 603 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ എതിരാളികള്‍ക്ക് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 153 എന്ന ലക്ഷ്യം മുന്നോട്ടു വെച്ചു. ചേതേശ്വര്‍ പുജാരയുടെ ഇരട്ട സെഞ്ച്വറിയും (202) വൃദ്ധിമന്‍ സാഹയുടെ സെഞ്ച്വറിയുമാണ് (117) ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

ആറു വിക്കറ്റിന് 360 എന്ന നിലയില്‍ മൂന്നാം ദിനം കളി നിര്‍ത്തിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ആദ്യ രണ്ട് സെഷനുകളില്‍ വീഴ്ത്താന്‍ ഓസീസിനായില്ല. ഓസ്ട്രേലിയന്‍ പേസ്-സ്പിന്‍ ആക്രമണങ്ങളെ ക്ഷമയോടെ നേരിട്ട ഇരുവരും ഏഴാം വിക്കറ്റില്‍ 199 റണ്‍സ് ചേര്‍ത്തു. ടെസ്റ്റില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം പന്തുകള്‍ നേരിടുന്ന താരമായി മാറിയ പുജാര 525 പന്തില്‍ നിന്നാണ് 202 റണ്‍സ് കുറിച്ചത്. 21 ബൗണ്ടറികള്‍ ആ ബാറ്റില്‍ നിന്നു പിറന്നു. ഓസ്ട്രേലിയക്കെതിരെ രണ്ട് ഇരട്ട ശതകങ്ങള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡില്‍ പുജാര സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണുമൊപ്പമെത്തി.

വേഗതയില്‍ സ്‌കോര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പുജാരയും സാഹയും മടങ്ങിയെങ്കിലും ഏകദിന ശൈലിയില്‍ അര്‍ധസെഞ്ച്വറി (54 നോട്ടൗട്ട്) നേടി രവീന്ദ്ര ജഡേജ ഇന്ത്യന്‍ ലീഡ് വര്‍ധിപ്പിച്ചു. 55 പന്തില്‍ ജഡേജ അഞ്ച് ഫോറും രണ്ട് സിക്സറും നേടി. ഉമേഷ് യാദവും (16) ജഡേജയും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 54 റണ്‍സ് ചേര്‍ത്തു.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് രണ്ടുവിക്കറ്റ് നഷ്ടമായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: