X

മദ്രസ്സകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: വീഡിയോ പകര്‍ത്തണമെന്ന് യുപി സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്രസ്സകളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ വീഡിയോ പകര്‍ത്താന്‍ സര്‍ക്കാറിന്റെ വിവാദ ഉത്തരവ്. ജില്ലാ പരിഷത്ത് ബോര്‍ഡ് വിവിധ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. രാവിലെ എട്ടുമണിക്ക് പതാക ഉയര്‍ത്തണമെന്നും തുടര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 8:10ഓടുകൂടി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സാംസ്‌കാരിക പരിപാടികള്‍ നടത്തണം. ഇവയുടെയെല്ലാം വീഡിയോ പകര്‍ത്തി ജില്ലാ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഈ നടപടിക്രമങ്ങള്‍ മുന്‍പ് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അധികൃതരുടെ വാദം. ഉത്തരവിനെതിരെ യുപി മദ്രസ്സ ബോര്‍ഡ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.

chandrika: