X

അന്താരാഷ്ട്ര യുവജന നേതൃസംഗമം: ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരില്‍ മലയാളിയും

 

ന്യൂഡല്‍ഹി: റഷ്യയിലെ ബെര്‍ണോളില്‍ വച്ചു നടക്കുന്ന ആള്‍ടായി യുവജന നേതൃസംഗമത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ട് പേരില്‍ ഒരാള്‍ മലയാളി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഗവേഷകനായ മണ്ണാര്‍ക്കാട് സ്വദേശി ഹസീബ് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധമവതരിപ്പിക്കും. ഹസീബിന് പുറമേ ഷോര്‍ട്ട്ഫിലിം സംവിധായകന്‍ ബെംഗളുരു സ്വദേശി വെങ്കട് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് യുവജന നേതൃസംഗമം. ജെഎന്‍യു അന്താരാഷ്ട്ര പഠന വിഭാഗത്തില്‍ പ്രൊഫ. സജ്ഞയ് പാണ്ഡെയുടെ കീഴില്‍ ഇന്ത്യയുടെയും റഷ്യയുടെയും ആണവോര്‍ജ്ജ സംവിധാനങ്ങങ്ങളെ കുറിച്ചാണ് ഹസീബ് ഗവേഷണം നടത്തുന്നത്. റഷ്യന്‍ ഫെഡറല്‍ ഏജന്‍സിക്ക് കീഴിലാണം സംഗമം നടക്കുന്നത്. 2017 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന അന്താരാഷ്ട്ര രാഷ്ട്രമീമാംസാ വിദ്യാര്‍ത്ഥി അസോസിയേഷന്റെ (ഐഎപിഎസ്) സമ്മേളനത്തില്‍ ആണവ നിരായുധീകരണത്തെ കുറിച്ച് പ്രബന്ധമവതരിപ്പിച്ചിരുന്നു. മണ്ണാര്‍ക്കാട് ചീരത്തടയന്‍ വീട്ടില്‍ അബ്ദുള്‍ ഹമീദിന്റെയും പരേതയായ നൂര്‍ജഹാന്‍ ടീച്ചറുടെയും മകനാണ്. ഭാര്യ നംലിന്‍ പാലക്കാട് ഗവ.ആശുപത്രിയിലെ ഹൗസ് സര്‍ജനാണ്.

chandrika: