X

ഐ.പി.എല്‍ ലേലം; സഞ്ചുവിന് പൊന്നും വില

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താര ലേലത്തില്‍ മലയാളി തരം സഞ്ചു സാംസണ് പൊന്നും വില. കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുന്‍നിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന.

സഞ്ജുവിനെ കഴിഞ്ഞവര്‍ഷം 4.20 കോടി രൂപയ്ക്കാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇരട്ടി തുകയ്ക്കാണ് വിറ്റുപോയത്. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. മറ്റൊരു മലയാളി താരമായ കരുണ്‍ നായരെ 5.6 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയായിരുന്നു കരുണിന്റെ അടിസ്ഥാനവില. രാജസ്ഥാന്‍ റോയല്‍സുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് കരുണിനെ പഞ്ചാബ് സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പ 6.4 കോടിക്ക് കൊല്‍ക്കത്തയിലുമെത്തി.

ഐപിഎല്ലില്‍ പൊന്നും വില ലഭിച്ചത് ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സിനാണ്. 12.5 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് സ്‌റ്റോക്ക്‌സിനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം കെഎല്‍ രാഹുലാണ് റെക്കോര്‍ഡ് പ്രതിഫലം സ്വന്തമാക്കിയ മറ്റൊരു കളിക്കാരന്‍. 11 കോടി നല്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രാഹുലിനെ സ്വന്തമാക്കി.

chandrika: