X
    Categories: More

ഇത് തന്നെയാണോ രണ്ടായിരം രൂപയുടെ നോട്ട്, സത്യമെന്ത്?

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന ചിത്രമാണ് രണ്ടായിരം രൂപയുടെത്. എന്നാല്‍ ഇത് തന്നെയാണോ ഒര്‍ജിനല്‍ എന്ന് വ്യക്തമല്ല. രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമൊന്നുമില്ല. പ്രചരിക്കുന്നത് തന്നെയാണോ 2000 രൂപയുടേതെന്നതിന് ഒരു തെളിവുമില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ചെയ്യുന്നത്. അതേസമം നോട്ട് തട്ടിപ്പാണെന്ന നിലയിലും പ്രചരിക്കുന്നുണ്ട്. രണ്ടായിരം രൂപയുടെതേന്ന് പ്രചരിക്കുന്ന കെട്ടുകണക്കിന് നോട്ടുകളാണ് പ്രത്യക്ഷപ്പെടുന്നത്.

നോട്ടിന്റെ പ്രിന്റിങ് മൈസൂരുവിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായാണ് ലഭിച്ചിരിക്കുന്ന വിവരം. കൂടാതെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്തയോട് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ പ്രതികരിച്ചിട്ടില്ല. നോട്ടിന്റെ രൂപഘടനയുടെ കാര്യത്തിലും സുരക്ഷാകാര്യത്തിലും ഏതൊക്കെ നോട്ടുകള്‍ വേണമെന്നതിനുമുള്ള അന്തിമമായ തീരുമാനം എടുക്കുന്നത് റിസര്‍വ് ബാങ്ക് പോലും ഇത് സ്ഥിരീകരിക്കും മുന്‍പു തന്നെ നോട്ടുകെട്ടുകളുടെ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. നിലവില്‍ ആയിരം രൂപയുടെ നോട്ടാണ് രാജ്യത്ത് ഏറ്റവും മൂല്യമുള്ള നോട്ട്.


dont miss: പത്ത് രൂപയുടെ കോയിന്‍ കയ്യിലുണ്ടോ? എങ്കില്‍ സൂക്ഷിക്കണം


 

Web Desk: