X

ഇത് റഫീഖിന്റെ പ്രായശ്ചിത്തം; അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ കണ്ണീര് വീഴ്ത്തിയതിന്

ന്യൂഡല്‍ഹി: ഐ.എസ്.എല്‍ പ്രഥമ സീസണിന്റെ ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്‌ മുഹമ്മദ് റഫീഖായിരുന്നു. 90ാം മിനുറ്റില്‍ നേടിയ ആ ഗോളിന്റെ മികവിലായിരുന്നു അന്ന് കൊല്‍ക്കത്ത കിരീടം ചൂടിയത്. എന്നാല്‍ ഐ.എസ്.എല്‍ മൂന്നാം സീസണിന്റെ ഫൈനലിലെത്തുമ്പോള്‍ ഇതെ റഫീഖ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലാണ്. എതിരാളിയോ പഴയ കൊല്‍ക്കത്തയും!.

എന്നാല്‍ ഡല്‍ഹിക്കെതിരായ സെമിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്‍പ്പിയാവാന്‍ റഫീഖിനായി എന്നതാണ് മറ്റൊരു കൗതുകം. ഷൂട്ടൗട്ടിലെ നാലാം കിക്ക് റഫീഖ് വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേസ്‌ 3-0ത്തിന് മത്സരം ജയിച്ചു. ഒരു തരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരോടുള്ള പ്രായശ്ചിത്തം. പകരക്കാരനായി ഇറങ്ങി വിജയശില്‍പ്പിയാവുക എന്ന നേട്ടമാണ് റഫീഖ് ഇന്നലെയും സ്വന്തമാക്കിയത്. ഡല്‍ഹിക്കെതിരായ മത്സരത്തിന്റെ 37ാം മിനുറ്റിലാണ് മലയാളി താരം മുഹമ്മദ് റാഫിയെ പിന്‍വലിച്ച് കോപ്പല്‍ ബംഗാളുകാരനായ മുഹമ്മദ് റഫീഖിനെ ഇറക്കിയത്.

നന്നായി കളിച്ച റഫീഖ് ചില ഒറ്റയാന്‍ നീക്കങ്ങളിലൂടെ എതിരാളിയെ വിറപ്പിക്കുകയും ചെയ്തു. സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേ്‌ഴ്‌സ് ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്നുവെ്ങ്കിലും സി.കെ വിനീത് ടീമിലെത്തിയതോടെ സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു യോഗം. പ്രഥമ സീസണില്‍ കൊല്‍ക്കത്തയെ കിരീടം ചൂടിച്ച അതേ റഫീഖ്, ഡിസംബര്‍ 18ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ വിജയിപ്പിക്കാനാവുമോ? കാത്തിരുന്നു കാണാം..


Don’t miss:  വിജയം അര്‍ഹിച്ചിരുന്നോ? കോപ്പല്‍ പറയുന്നു


chandrika: