X
    Categories: Culture

‘ചരിത്രമറിയില്ലെങ്കില്‍ അറിയണം’: പിണറായിക്കെതിരെ വിമര്‍ശനവുമായി ജനയുഗം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപി.ഐ മുഖപത്രമായ ജനയുഗം. പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ രണ്ട് ലേഖനങ്ങളിലാണ് വിമര്‍ശനമുള്ളത്. ഇതോടെ ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മും സിപി.ഐയും രണ്ട് തട്ടിലാണെന്ന് തെളിയിക്കുക കൂടിയായി.
ഭൂമി നല്‍കിയത് സര്‍ക്കാരിന് അധികാരമുള്ള ട്രസ്റ്റിന്.

ഇന്ന് കുടുംബത്തിന്റെ കാല്‍ക്കീഴില്‍. ഇതിനെ പിന്തുണയ്ക്കുന്നത് പൊതുസമൂഹത്തോടുള്ള പാതകം എന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കുമെന്നാണ് ലേഖനത്തിന്റെ തുടക്കം.സി പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ഈ ചരിത്രപാഠം അറിയേണ്ടതാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ന്യായാധിപരുമില്ലാത്ത ട്രസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏതെന്ന് പൊതുസമൂഹത്തിന് അറിയാന്‍ അര്‍ഹതയില്ലേ…? എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ഏതോ, ഒരു പിള്ള, സി പി രാമസ്വാമി അയ്യര്‍ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നതെന്തിന്?. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അമാന്തമെന്തിന്? കേസ് എടുക്കുവാന്‍ നിര്‍ബന്ധിതമായതിനുശേഷം അറസ്റ്റ് ചെയ്യുവാന്‍ മടിക്കുന്നതെന്തിന്? വനിതാ ഹോസ്റ്റലിലെ കുളിമുറികളില്‍ ക്യാമറ സ്ഥാപിച്ചതെന്തിന്? കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിട്ടും പ്രിന്‍സിപ്പാലിന്റെ രാജിക്കുവേണ്ടി

നിലകൊള്ളാതെ മുഖംമൂടിയണിഞ്ഞ് സമരത്തില്‍ നിന്ന് പിന്മാറി മാനേജ്മെന്റിന്റെ അഭിഭാഷകരായി വേഷം മാറുന്നതെന്തുകൊണ്ട്? സര്‍വകലാശാല ചട്ടങ്ങളും നിയമങ്ങളും നഗ്നമായി ലംഘിച്ചവര്‍ക്കെതിരെ സര്‍വകലാശാലാ ഭരണാധികാരികള്‍ നിഷ്‌ക്രിയരും നിസ്സംഗരുമാവുന്നതെന്തുകൊണ്ട്? എന്നിങ്ങനെയുളള ചോദ്യങ്ങളും ലേഖനത്തിലുണ്ട്

chandrika: