X
    Categories: tech

മൊബൈല്‍ സേവനരംഗത്ത് പുതിയ റെക്കോര്‍ഡിട്ട് ജിയോ

ഡല്‍ഹി:മൊബൈല്‍ സേവനരംഗത്ത് പുതിയ റെക്കോര്‍ഡിട്ട് റിലയന്‍സ് ജിയോ. രാജ്യത്തെ മൊബൈല്‍ സേവനരംഗത്ത് 40 കോടി ഒരു കമ്പനിക്ക് ഉണ്ടാകുന്നത് ആദ്യമായാണ്. ജൂലൈയില്‍ മാത്രം 35 ലക്ഷം ഉപഭോക്താക്കളെ ജിയോ പുതുതായി ചേര്‍ത്തതായി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് പറയുന്നു.

ജൂലൈയില്‍ രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 116.4 കോടിയായി ഉയര്‍ന്നു. ജൂണില്‍ ഇത് 116 കോടിയായിരുന്നു. ഇതില്‍ മൊബൈല്‍ വരിക്കാര്‍ മാത്രം 114.4 കോടി വരും. ഫിക്‌സ്ഡ് ലൈന്‍ കണക്ഷനുകളില്‍ നേരിയ തോതിലുളള വര്‍ധന ഉണ്ടായി. ഏകദേശം രണ്ടു കോടിയോട് അടുത്ത് ഫിക്‌സ്ഡ് ലൈന്‍ കണക്ഷനുകളാണ് രാജ്യത്ത് ഉളളത്. ഇതില്‍ നല്ലൊരു ഭാഗവും ജിയോയുടേതാണ്. പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും ഫിക്‌സ്ഡ് ലൈന്‍ ഉപഭോക്താക്കള്‍ കുറഞ്ഞുവരുന്നത് തുടരുന്നതായി ട്രായ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊബൈല്‍ സേവന രംഗത്ത് ജിയോ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിപണിവിഹിതം. 35 ശതമാനം. ജിയോയ്ക്ക് തൊട്ടടുത്തുളള എയര്‍ടെല്‍ ജൂലൈയില്‍ പുതുതായി 32 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് ജിയോയ്ക്ക് കടുത്ത മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. വൊഡഫോണ്‍ഐഡിഎ കമ്പനിക്ക് ജൂലൈയില്‍ 37 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

web desk 3: