X

പീഡിപ്പിച്ചവരെ വിവാഹം ചെയ്താല്‍ മതി, ശിക്ഷയില്‍ നിന്ന് ഒഴിവാകാം; ജോര്‍ദ്ദാനിലെ നിയമം റദ്ദാക്കുന്നു

 

പീഡനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാമെന്ന നിയമം ജോര്‍ദ്ദാനില്‍ ദുര്‍ബ്ബലപ്പെടുത്തുന്നു.

ആര്‍ട്ടിക്ള്‍ 380 പീനല്‍ കോഡ് ആണ് പീഢനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ മറ്റു ശിക്ഷകളില്‍ നിന്നും നിയമകുരുക്കുകളില്‍ നിന്നും രക്ഷപ്പെടാമെന്ന് നിര്‍ദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷമെങ്കിലും പീഡിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്ത് സംരിച്ചാല്‍ മതി. പതിനഞ്ചിനും പതിനെട്ടിനും വയസ്സിനിടക്കുള്ളവര്‍ നടത്തുന്ന ലൈംഗികതയും പീഡനമായി കണക്കാക്കുമെന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്.

എന്നാല്‍ സ്ത്രീകളുടെയും മറ്റു പൊതുജനങ്ങളുടെയും അടക്കം നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രചാരമായിരുന്നു നടന്നു വന്നത്. പീഡനം നടത്തുന്നവരെ നിയമപരമായി തന്നെ ശക്തമായി നേരിടണമെന്നായിരുന്നാണ് ഇവരുടെ വാദം.

സ്ത്രീകളുടെ അഭിമാനവും അന്തസ്സും സംരക്ഷിക്കുകയാണ് വിവാഹത്തിലൂടെ എന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.
എന്നാല്‍ റദ്ദാക്കപ്പെട്ട നിയമം ഇപ്പോഴും പാര്‍ലിമെന്റ് അംഗീകാരത്തിനായി കാത്തുകിടക്കുകയാണ്. പൂര്‍ണ്ണമായി ഈ നിയമം എടുത്തു മാറ്റുന്നതുവരെ പ്രചരണം നടത്തുമെന്നാണ് പൗരസമിതി പറയുന്നത്.

chandrika: